16 February 2025
Sarika KP
ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടി തൃഷ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും വൈറലാകാറുണ്ട്.
Pic Credit: Instagram
ഇപ്പോഴിതാ തന്റെ പുതിയ വളർത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.
ചോക്ലേറ്റ് നിറത്തിലുള്ള നായയുടെ വീഡിയോ ആണ് താരം പങ്കുവച്ചത്. വീഡിയോയിൽ തൃഷയുടെ കയ്യിലിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
'ഇസി' എന്നാണ് നായയ്ക്ക് പേര് ഇട്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃഷ ഇസിയെ ദത്തെടുക്കുന്നത്.
എന്റെ ജീവിതത്തിൽ കുറച്ച് വെളിച്ചം ആവശ്യമായിരുന്നപ്പോഴാണ് ലോകേഷ് ബാലചന്ദ്രൻ എനിക്ക് ഇസിയെ തന്നത്.
അവൾ എന്നെ രക്ഷിച്ചു. എന്റെ എക്കാലത്തെയും വാലന്റെെൻ' എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം.
Next: നീലക്കുയിലേ ചൊല്ലൂ! പുത്തൻ ലുക്കിൽ നവ്യ