08 February 2025
Sarika KP
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അഹാന കൃഷ്ണ
Pic Credit: Instagram
സമൂഹമാധ്യമത്തിൽ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കശ്മീരിലെ മഞ്ഞുമലകളിൽ ചുവന്ന സാരിയിലുള്ള ചിത്രങ്ങളാണ് താരം പുതിയതായി പങ്കുവച്ചിരിക്കുന്നത്
അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കശ്മീരില്‍ അടിച്ചുപൊളിക്കുകയാണ് അഹാന.
മഞ്ഞുമലകളിലൂടെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളും മഞ്ഞില്‍ കളിക്കുന്ന ചിത്രങ്ങളും താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു
ഈ വർഷത്തെ ആദ്യത്തെ യാത്രയാണ് ഇതെന്നാണ് കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ച് കുറിച്ചത്.
ഇത്തവണത്തെ യാത്രയിൽ ദിയ ഇല്ല. ഇതിന്റെ വിഷമവും ആരാധകർ കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നുണ്ട്.
Next: കുംഭമേളയിൽ സ്നാനം ചെയ്ത് സംയുക്ത