ചുവന്ന പേരക്കയാണോ നല്ലത്? അറിയാം  ഈ ​ഗുണങ്ങൾ

13 DECEMBER 2024

NEETHU VIJAYAN

അകമാകെ ചുവന്ന പേരക്കയുടെ ​ഗുണങ്ങൾ നിങ്ങൾക്കറിയാമോ? വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

വിറ്റാമിൻ സി

Image Credit: Freepik

ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞ ഇത് വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ ചെറുത്ത് തിളങ്ങുന്ന ചർമ്മത്തെ നൽകുന്നു.

ചർമ്മാരോഗ്യം

ഇതിലെ ഉയർന്ന ഫൈബർ ആരോഗ്യകരമായ ദഹനത്തെ സഹായിക്കുന്നു. മലബന്ധം തടഞ്ഞ് കുടലിൻ്റെ ആരോഗ്യം മെട്ടപ്പെടുത്തുന്നു.

ദഹനം

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോ​ഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നല്ലതാണ് ഇവ.

ഹൃദയാരോഗ്യം

വിറ്റാമിൻ എ അടങ്ങിയ ഇത് കാഴ്ചശക്തി നിലനിർത്താനും നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

കാഴ്ചശക്തി

ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായ പിങ്ക് പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഒന്നാണ്.

രക്തത്തിലെ  പഞ്ചസാര

കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഈ പേരക്ക നിങ്ങളെ കൂടുതൽ നേരം നിലനിർത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.

ശരീരഭാരം

Next ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് നല്ലതാണോ?