27 October 2026
AMAL KV
Photo Credit: Chetak Website
പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ ബജാജിന്റെ ഇലക്ട്രക് സ്കൂട്ടർ ബ്രാൻഡ് ആണ് ചേതക്ക്
കുറഞ്ഞ കാലംകൊണ്ട് തന്നെ ഒന്നിലധികം ഇ.വി സ്കൂട്ടറുകൾ അവതരിപ്പിച്ച് വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ ചേതക്കിനായിട്ടുണ്ട്.
ചേതക്കിന്റെ ലൈനപ്പിലെ ഏറ്റവും കിലോമീറ്റർ റേഞ്ച് നൽകുന്ന ഇ.വി സ്കൂട്ടർ മോഡലാണ് ചേതക്ക് C3501.
ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 153 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
152140 രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്
3.5 കിലോ വാട്ട് ശേഷിയുള്ള ബാറ്റി പാക്കാണ് ചേതക്ക് C3501 ന് കരുത്തേകുന്നത്.
വെറും മൂന്ന് മണിക്കൂർ കൊണ്ട് ഈ വാഹനം പൂജ്യം പുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
കീ ലെസ് അലർട്ട്, ആന്റി തെഫ്റ്റ് അലർട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.