08 August 2026
AMAL KV
Photo Credit: Maruti website
മാരുതിയുടെ ഏറ്റവും ജനപ്രിയമായ കോംപാക്ട് എസ്‌യുവിയാണ് ബ്രെസ. പുതിയ ബ്രെസയിൽ വന്ന പ്രധാന മാറ്റങ്ങളും ഫീച്ചറുകളും നോക്കാം
സ്മാർട്ട് ഹൈബ്രിഡ് സംവിധാനമുള്ള വൺ ലിറ്റർ ബൂസ്റ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ പുതിയതായി വന്നിരിക്കുന്നത്.
പുതിയ എഞ്ചിൻ 110 പി.എസ് പവറും 170 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്നു. വെറും 7.83 സെക്കന്റ് മതി 100 കിലോമീറ്റർ വേഗത കൈവരിക്കാൻ.
ഡാർക്ക് ക്രോം ആക്സിഡന്റ് ഉള്ള പുതിയ ഫ്രണ്ട് ഗ്രിൽ, 16 ഇഞ്ച് അലോയ് വീലുകൾ, ഡ്യൂവൽ സൈഡ് ക്ലാഡിങ് എന്നിവ ലുക്ക് മാറ്റുന്നു.
ഇലക്ട്രിക് സൺറൂഫുമായി എത്തുന്ന മാരുതി അരീന ശ്രേണിയിലെ ആദ്യ മോഡലാണ് ബ്രെസ. ഇത് കാറിന് കൂടുതൽ പ്രീമിയം സ്വഭാവം നൽകുന്നു.
64 - കളർ ആംബിയന്റ് ലൈറ്റ്, സോഫ്റ്റ് ടച്ച് ഡാഷ് ബോർഡ്, ലതറൈറ്റ് സീറ്റുകൾ എന്നിവ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂളിംഗ് സംവിധാനമുള്ള വയർലെസ് ചാർജർ, എയർ പ്യൂരിഫയിംഗ് സംവിധാനം എന്നിവ പുതിയ ഫീച്ചറുകൾ ആണ്.
പുതിയ ബ്രസയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 73,9900 രൂപ മുതൽ ആണ്. ടോപ് മോഡലിന് 13,70500 രൂപയാണ് വരുന്നത്.