17 October 2026
AMAL KV
Photo Credit: Bajaj Website
ലോകത്തിലെ ആദ്യത്തെ സിഎൻജി (CNG) മോട്ടോർസൈക്കിളാണ് ബജാജ് ഫ്രീഡം 125
1.04 ലക്ഷം രൂപ മുതൽ 1.18 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ഈ ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത ഡ്യുവൽ ഫ്യുവൽ (പെട്രോൾ - സി.എൻ.ജി ) സംവിധാനമാണ്.
2 കിലോഗ്രാം സിഎൻജി ടാങ്കും 2 ലിറ്റർ ഓക്സിലറി പെട്രോൾ ടാങ്കുമാണ് വാഹനത്തിൽ.
ബൈക്ക് ഓടിക്കുമ്പോൾത്തന്നെ ഹാൻഡിൽബാറിലെ സ്വിച്ച് ഉപയോഗിച്ച് ഫ്യുവൽ മോഡുകൾ പര്സ്പരം മാറ്റാം.
125 cc, സിംഗിൾ സിലിണ്ടർ ഫോർസ്ട്രോക്ക് എൻജനാണ് വാഹത്തിൽ കൊടുത്തിരിക്കുന്നത്.
വ്യത്യസ്തമായ നേക്കഡ് ബൈക്ക് ശൈലിക്ക് സമാനമായ രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ലിങ്ക്ഡ് മോണോഷോക്ക് സസ്പെൻഷനുമാണ് വരുന്നത്.