ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. രാവിലെ വെറും വയറ്റില്‍ നെയ്യ് ചേർത്ത ചെറു ചൂട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വിറ്റാമിനുകൾ ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയ നെയ്യ് ചെറുചൂടു വെള്ളത്തിൽ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
നെയ്യ് ചേർത്ത വെള്ളം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ്, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയ നെയ്യ് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
നെയ്യിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നെയ്യിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്‌സിഡന്റുകൾ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നിലനിർത്താൻ സഹായിക്കും.
ചെറു ചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.