എള്ള് പതിവായി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എള്ള് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
നാരുകളാൽ സമ്പുഷ്ടമായ എള്ള് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
ധാരാളം ആന്റി ഓക്സിഡൻറുകൾ അടങ്ങിയ എള്ള് പതിവാക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും യുവത്വമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
വിറ്റാമിനുകളുള്ള എള്ള് പതിവാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്.
ആർത്തവസമയത്ത് ഉണ്ടാകുന്ന വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിക്കുന്നത് ഗുണം ചെയ്യും.
കാത്സ്യം, സിങ്ക് എന്നിങ്ങനെ എല്ലുകളെ ബലപ്പെടുത്താൻ ഗുണം ചെയ്യുന്ന പോഷകങ്ങൾ എള്ളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
എള്ളിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം രക്താതിമർദ്ദം തടയാനും ഗുണം ചെയുന്നു.