പ്രമേഹമുള്ളവർ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. ഇവർ പ്രഭാത ഭക്ഷണം കൃത്യമായി കഴിച്ചില്ലെങ്കിൽ വലിയ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാൽ പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI/Freepik
മഞ്ഞൾ വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയതും കലോറിയും കുറഞ്ഞതുമായ പാവയ്ക്കാ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താൻ സഹായിക്കും.
നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവാപ്പട്ട ചായ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
കലോറി കുറഞ്ഞ ചിയ സീഡ് വെള്ളം കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്.