19 February 2025
SHIJI MK
Freepik Images
ഒരു ദിവസം ഒരുപാട് തവണ ചായ കുടിക്കുന്നവരാണ് മിക്ക ആളുകളും. ചായയോടുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നുമില്ല.
പാല്‍ചായ, കട്ടന്‍ചായ, ഇഞ്ചിചായ, ഗ്രീന്‍ ടീ തുടങ്ങി ഒട്ടനവധി ചായകള്‍ ഇന്ന് ലഭ്യമാണ്.
ചായയോടൊപ്പം ബിസ്‌ക്കറ്റ് കഴിക്കാറില്ലെ നിങ്ങള്‍. എന്നാല്‍ അങ്ങനെ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പോഷകാഹാര വിദഗ്ധ അമിത ഗാദ്രെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവരുടെ പ്രതികരണം.
ബിസ്‌ക്കറ്റുകള്‍ ഉയര്‍ന്ന കൊഴുപ്പും ശുദ്ധീകരിച്ച മാവും ഉണ്ടായിരിക്കും, നാരുകള്‍ കുറവുമായിരിക്കും.
ശൂന്യമായ കലോറികള്‍ മാത്രമാണ് ബിസ്‌ക്കറ്റ് നല്‍കുന്നത്. എന്നാല്‍ എല്ലാ ബിസ്‌ക്കറ്റുകളും ഒരുപോലെയല്ല.
പല ബിസ്‌ക്കറ്റുകളും ഉണ്ടാക്കുന്നത് മൈദ ഉപയോഗിച്ചാണ്. ഇക്കാര്യത്തെ കുറിച്ച് പലരും ചിന്തിക്കാറുപോലുമില്ല.
പോഷകമില്ലാത്ത ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ക്രീം ബിസ്‌ക്കറ്റുകള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ അത് ശീലമാക്കുന്നത് അമിതമായി മധുരം ശരീരത്തിലെത്തുന്നതിന് കാരണമാകും.
ചോറ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്