സ്വന്തം വീട് പോലെ ഇന്ത്യക്ക് ദുബായ്; സ്പെഷ്യൽ റെക്കോർഡ്

11 March 2025

ABDUL BASITH

ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിൻ്റെ ആഘോഷത്തിലാണ് ഇന്ത്യ. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.

ചാമ്പ്യൻസ് ട്രോഫി

Image Credits:  Social Media

പാകിസ്താൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ കളിച്ചത് ദുബായിലാണ്. ഈ കളിയെല്ലാം ഇന്ത്യ വിജയിച്ചു.

ദുബായ്

പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസീലൻഡ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് മത്സരങ്ങൾ.

ജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലടക്കം കളിച്ച അഞ്ച് മത്സരങ്ങളും വിജയിക്കാനായതോടെ ഇന്ത്യ ഒരു സ്പെഷ്യൽ റെക്കോർഡും സ്ഥാപിച്ചു.

റെക്കോർഡ്

ഒരു വേദിയിൽ ഏറ്റവുമധികം തുടർവിജയങ്ങൾ നേടുന്ന ടീമുകളിൽ ഇന്ത്യ ഒന്നാമതെത്തി. ദുബായിൽ ഇതുവരെ ഇന്ത്യ 10 വിജയങ്ങളാണ് നേടിയത്.

ജയങ്ങൾ

ഫൈനലിൽ ഇന്ത്യ കീഴടക്കിയ ന്യൂസീലൻഡും ഇതേ റെക്കോർഡിൽ ഇന്ത്യയ്ക്കൊപ്പം ഒന്നാം സ്ഥാനത്തുള്ള ടീമാണ്. ന്യൂസീലൻഡിൻ്റെ റെക്കോർഡ് ദുബായിലല്ല.

ന്യൂസീലൻഡ്

ന്യൂസീലൻഡ് ഈ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോ ഓവൽ സ്റ്റേഡിയത്തിലാണ്. ന്യൂസീലൻഡിലാണ് ഈ സ്റ്റേഡിയം.

വേദി

Next : ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മയുടെ റെക്കോർഡ്