10 March 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫി അവസാനിക്കുമ്പോൾ ഇന്ത്യയാണ് ജേതാക്കളായത്. ആവേശകരമായ ഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടധാരണം.
Image Credits: Social Media
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം ഒരു ഓവറും നാല് വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.
ഫൈനലിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. 83 പന്തിൽ 76 റൺസെടുത്ത രോഹിതായിരുന്നു കളിയിലെ താരം.
ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പ്രകടനത്തോടെ ലോകത്തിലെ മറ്റൊരു ക്യാപ്റ്റനും കഴിയാത്ത ഒരു റെക്കോർഡും രോഹിത് എത്തിപ്പിടിച്ചു.
ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ തന്നെ ഫൈനലിൽ മാൻ ഓഫ് ദി മാച്ചാവുന്ന ആദ്യ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ്മ കുറിച്ചത്.
എംഎസ് ധോണിയ്ക്ക് ശേഷം ഒന്നിലധികം ഐസിസി കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിലും രോഹിത് ശർമ്മ എത്തി.
ഗ്രൂപ്പ് എയിൽ കളിച്ച ഒരു കളി പോലും തോൽക്കാതെയാണ് കിരീടം നേടിയത്. സെമിഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.