06 March 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫി ഫൈനലിസ്റ്റുകളെ തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യയും ന്യൂസീലൻഡും തമ്മിലാണ് ദുബായിൽ നടക്കുന്ന കലാശപ്പോരിൽ ഏറ്റുമുട്ടുക.
Image Credits: Social Media
സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനലിലെത്തിയത്. സെമിയിൽ 50 റൺസിനായിരുന്നു ന്യൂസീലൻഡിൻ്റെ വിജയം.
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയ കെയിൻ വില്ല്യംസണും രചിൻ രവീന്ദ്രയും ചേർന്നാണ് ന്യൂസീലൻഡിന് തകർപ്പൻ ജയമൊരുക്കിയത്.
94 പന്തിൽ 102 റൺസ് നേടിയ വില്ല്യംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഈ പ്രകടനത്തിനിടെ വളരെ സവിശേഷകരമായ ഒരു റെക്കോർഡും സ്ഥാപിച്ചു.
ന്യൂസീലൻഡിനായി രാജ്യാന്തര തരത്തിൽ 19,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡിലാണ് കെയിൻ വില്ല്യംസൺ എത്തിയത്.
ഈ പ്രകടനത്തോടെ ന്യൂസീലൻഡിനായി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായും കെയിൻ വില്ല്യംസൺ മാറി.
ഈ മാസം 9, ഞായറാഴ്ച ദുബായിലാണ് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഫൈനൽ. ഓസ്ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.