ഇന്ത്യ-ഓസീസ് സെമി ഫൈനലില്‍ റെക്കോഡ് പെരുമഴ

05 March 2025

TV9 Malayalam

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍. മത്സരത്തിലെ ചില റെക്കോഡുകള്‍ നോക്കാം

റെക്കോഡ്

Pic Credit: PTI

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത രണ്ടാമത്തെ ഫീല്‍ഡറായി കോഹ്ലി മാറി. 161 ക്യാച്ചുകള്‍. 218 ക്യാച്ചുകളുമായി മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ ഒന്നാമത്

വിരാട് കോഹ്ലി

ചാമ്പ്യന്‍സ് ട്രോഫി റണ്‍വേട്ടക്കാരില്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. 17 മത്സരങ്ങളില്‍ നിന്ന് കോഹ്ലി നേടിയത് 746 റണ്‍സ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ഒന്നാമത്‌

റണ്‍വേട്ട

ഐസിസിയുടെ നാല് ഇവന്റുകളിലും (ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഏകദിനത്തില്‍ തുടര്‍ച്ചയായി 14 തവണ ടോസുകള്‍ നഷ്ടപ്പെട്ട ടീമായി ഇന്ത്യ മാറി

ടോസില്‍ രക്ഷയില്ല

ഐസിസി ഏകദിന നോക്കൗട്ട് മാച്ചുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ താരമായി മുഹമ്മദ് ഷമി. 13 വിക്കറ്റുകള്‍

മുഹമ്മദ് ഷമി

ഏകദിനത്തില്‍ അതിവേഗം മൂവായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി കെ.എല്‍. രാഹുല്‍. നേട്ടം 78 ഇന്നിംഗ്‌സുകളില്‍ നിന്ന്

കെ.എല്‍. രാഹുല്‍

Next: റണ്‍സിലല്ല, ക്യാച്ചില്‍ പുതിയ റെക്കോര്‍ഡിട്ട് വിരാട് കോലി