12 February 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, ടൂർണമെൻ്റിൽ നിന്ന് പുറത്തായ ചില പ്രമുഖരുണ്ട്.
Image Credits: Social Media
ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ, അഫ്ഗാനിസ്ഥാൻ സ്പിന്നർ അല്ലാഹ് ഗസൻഫർ, ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരൊക്കെ പുറത്തായി.
ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയാണ് പട്ടികയിൽ പ്രമുഖൻ. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റത് താരത്തിന് തിരിച്ചടിയാവുകയായിരുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ടൂർണമെൻ്റിൽ കളിക്കില്ല. പട്ടികയിലെ മറ്റൊരു പ്രമുഖ പേരാണിത്.
അഫ്ഗാനിസ്ഥാൻ്റെ യുവ സ്പിന്നർ അല്ലാഹ് ഗസൻഫറും പരിക്കേറ്റ് പുറത്തായി. മുംബൈ ഇന്ത്യൻ താരമായ ഗസൻഫർ ഐപിഎലും കളിക്കില്ല.
മറ്റൊരു ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും ടൂർണമെൻ്റിൽ കളിക്കില്ല. വെളിപ്പെടുത്താൻ കഴിയാത്ത വ്യക്തിപരമായ കാരണങ്ങളാണ് താരത്തിൻ്റെ പിന്മാറ്റത്തിന് കാരണം.
ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടായിരുന്ന മാർക്കസ് സ്റ്റോയിനിസ് പെട്ടെന്ന് ഏകദിനത്തിൽ നിന്ന് വിരമിച്ചതോടെ താരവും ഓസീസ് ടീമിൽ നിന്ന് പുറത്തായി.
Next : ചാമ്പ്യൻസ് ട്രോഫിയിലെ ഓപ്പണർമാർ