10 March 2025
TV9 Malayalam
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കി
Pic Credit: PTI
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ അഞ്ച് താരങ്ങളെ നോക്കാം
തകര്‍പ്പന്‍ ബാറ്റിങ് ഫോം പുറത്തെടുത്ത ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 243 റണ്‍സ്
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാമത് വിരാട് കോഹ്ലി. 218 റണ്‍സ്.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് വരുണ്‍ ചക്രവര്‍ത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍
മുഹമ്മദ് ഷമിയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. നേട്ടം അഞ്ച് മത്സരങ്ങളില്‍ നിന്ന്
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിര്‍ണായക സമയത്ത് ഫോം വീണ്ടെടുത്തു. ഫൈനലിലെ താരം. 83 പന്തില്‍ 76 റണ്‍സ്
Next: ഐസിസിയുടെ ഫെബ്രുവരിയിലെ താരം ആരാകും