3 May 2025

Nithya V

എതിരാളികളെ നേരിടാൻ ഈ ചാണക്യതന്ത്രങ്ങൾ മതി

Image Courtesy: Freepik

ജീവിതത്തിൽ വിജയിക്കാനും എതിരാളികളെ തകർക്കാനും സഹായിക്കുന്ന ചില തന്ത്രങ്ങൾ ചാണക്യ നീതിയിൽ നൽകിയിട്ടുണ്ട്.

ചാണക്യനീതി

നിങ്ങൾ ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക, ഞാൻ എന്തിനാണിത് ചെയ്യുന്നത്, ഫലം എന്താകും, ഞാൻ വിജയിക്കുമോ?

മൂന്ന് ചോദ്യങ്ങൾ

നിയമത്തെ ഭയപ്പെടാത്ത, മറ്റുള്ളവരോട് നന്ദിയില്ലാത്ത സ്ഥലത്ത് നിൽക്കുകയോ അത്തരം ആളുകളുമായി സൗഹൃദത്തിലാവുകയോ ചെയ്യരുത്.

നിൽക്കരുത്

നിങ്ങളുടെ രഹസ്യങ്ങൾ നിങ്ങളിൽ തന്നെ ഒതുങ്ങണം, ആരുമായി പങ്ക് വയ്ക്കരുത്. അത് നിങ്ങളെ നശിപ്പിക്കും.

രഹസ്യങ്ങൾ

എല്ലാ സൗഹൃദത്തിന് പിന്നിലും ചില സ്വാർത്ഥ താൽപര്യങ്ങളുണ്ട്. ഇതൊരു കയ്പേറിയ സത്യമാണ്. അത് ഓർമയിലുണ്ടാകണം.

സൗഹൃദം

നീ അടുത്തതായി ചെയ്യാൻ ഉദ്ദേശിക്കുന്നത് മറ്റുള്ളവരോട് വെളിപ്പെടുത്തരുത്, ദൃഢനിശ്ചയം ചെയ്ത് കഠിനധ്വാനത്താൽ അതിൽ വിജയം നേടുന്നത് വരെ രഹസ്യമാക്കുക.

പദ്ധതി

മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുക. അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ അത് ആവർത്തിക്കാതെ ശ്രദ്ധിക്കാം.

തെറ്റ്

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സുഹൃത്ത്. വിദ്യാസമ്പന്നനായ ഒരാൾ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു.

വിദ്യാഭ്യാസം