പ്രഗത്ഭനായ പണ്ഡിതൻ, നയ തന്ത്രജ്ഞൻ, തത്വ ചിന്തകൻ തുടങ്ങി ആചാര്യനായ ചാണക്യന്റെ വിശേഷണങ്ങൾ നിരവധിയാണ്.

ചാണക്യൻ

ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള മാർ​ഗത്തെ പറ്റി ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

ചാണക്യ നീതി

മനോഹരമായ ദാമ്പത്യ ജീവിതത്തിന് ആവശ്യമായ ചില വിദ്യകളെ കുറിച്ച് ചാണക്യ നീതിയിൽ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം.

ദാമ്പത്യ ജീവിതം

പവിത്രവും പാവനവുമായ ബന്ധമാണ് ദാമ്പത്യം. അവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. ഏതൊരവസ്ഥയിലും വിശ്വാസം കാത്ത് സൂക്ഷിക്കണം.

വിശ്വാസം

പെരുമാറ്റത്തിലും സ്വഭാവത്തിലും മര്യാദ പുലർത്തണം. പരസ്പരം നുണ പറയുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന് ചാണക്യൻ പറയുന്നു.

നുണ

ദാമ്പത്യ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ സ്ഥാനമാണുള്ളത്. ജീവിതത്തിൽ എടുക്കുന്ന പ്രധാന തീരുമാനങ്ങളിൽ പങ്കാളിയുടെ അഭിപ്രായവും പരി​ഗണിക്കണം.

തുല്യ സ്ഥാനം

നിങ്ങളുടെ ബന്ധത്തിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ല. പ്രശ്നങ്ങൾക്ക് നിങ്ങൾ തന്നെ സ്വയം പരിഹാരം കണ്ടെത്തണം.

മൂന്നാമതൊരാൾ

പങ്കാളിയെ പരസ്പരം ബഹുമാനിക്കണം. പൊതു ഇടങ്ങളിൽ അവരെ തരംതാഴ്ത്തി സംസാരിക്കരുതെന്ന് ചാണക്യൻ പറയുന്നു.

ബഹുമാനം

ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി മലയാളം9 ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം