ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനായിരുന്നു ആചാര്യനായ ചാണക്യൻ. കൂടാതെ അദ്ദേഹം നല്ലൊരു സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.
ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ വിജയം നേടാനുള്ള വഴികൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
പണമില്ലാത്തവനെ ലോകം അം ഗീകരിക്കില്ല. എന്നാൽ ഓരോ വ്യക്തിയെയും സമ്പന്നനാകാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ചാണക്യ നീതിയിൽ പറയുന്നുണ്ട്.
പണം ശേഖരിക്കാൻ ഓരോ വ്യക്തിയും പഠിക്കണമെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ മോശം സമയങ്ങളിൽ അത് ഉപകരിക്കും.
വരുമാനം അറിഞ്ഞ് ചെലവഴിക്കുക. ധൂർത്ത് നിങ്ങളെ നശിപ്പിക്കും. ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുന്നവൻ മാത്രമേ സമ്പന്നനാകൂ.
പണം നിലനിൽക്കണമെങ്കിൽ അതിൽ സത്യമുണ്ടായിരിക്കണം. തെറ്റായ മാർഗത്തിലൂടെ സമ്പാദിക്കുന്ന പണം നിലനിൽക്കില്ല.
ഭാ ഗ്യത്തെ മാത്രം ആശ്രയിക്കരുത്. കഠിനാധ്വാനി മാത്രമേ ജീവിതത്തിലും സാമ്പത്തികമായും വിജയിക്കുകയുള്ളൂ എന്ന് ചാണക്യൻ പറയുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിങ്ങളുടെ പണം വർധിക്കും. അവന്റെ ജീവിതത്തിൽ ലക്ഷ്മി ദേവി കൂടെയുണ്ടാകുമെന്ന് ചാണക്യൻ പറയുന്നു.
ഈ വാർത്ത പൊതുവായ വിവരത്തെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.