09 April 2025
Abdul Basith
Pic Credit: Pexels
ചൂടുകാലം നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആരോഗ്യസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വേനൽക്കാലത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ് വെള്ളം കുടിയ്ക്കുക എന്നത്. ആവശ്യത്തിന് വെള്ളം കുടിച്ച് നിർജലീകരണം തടയേണ്ടതുണ്ട്.
വേനൽക്കാലത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നേരിട്ട് സൂര്യപ്രകാശം ഏൾക്കുന്നത് സൂര്യാതാപത്തിന് കാരണമാവും.
ചൂടുകാലത്ത് കനം കുറഞ്ഞ, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇത് വായുസഞ്ചാരം വർധിപ്പിച്ച് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
വേനൽക്കാലത്ത് വിശ്രമം അത്യാവശ്യമാണ്. കഠിനമായ ജോലികൾ വെയിലത്ത് ചെയ്യരുത്. ഇത് നിർജലീകരണം, സൂര്യാതാപം എന്നിവയ്ക്ക് കാരണമാവും.
പരിസരം തണുപ്പിച്ച് നിർത്താൻ എസി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എസി ഉപയോഗിക്കാൻ പറ്റുന്നില്ലെങ്കിൽ ഫാനെങ്കിലും ഉപയോഗിക്കണം.
പഴങ്ങൾ, സാലഡ് എന്നിങ്ങനെ ലളിതമായ, തണുത്ത ഭക്ഷണം കഴിയ്ക്കണം. ഹെവി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ ചൂട് വർധിക്കാനിടയുണ്ട്.
വൃദ്ധർ അടക്കമുള്ള ദുർബല വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. അവർ സുരക്ഷിതമായിരിക്കാൻ കഴിയുന്ന മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.