14 February 2025
TV9 Malayalam
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരുന്നു മാന്‍ ഓഫ് ദ സീരിസ്
Pic Credit: PTI
പരമ്പരയില്‍ 259 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 87, 60, 112 എന്നിങ്ങനെയാണ് ഓരോ മത്സരത്തിലും സ്‌കോര്‍ ചെയ്തത്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നേടിയ സെഞ്ചുറി ഗില്ലിന് റെക്കോഡ് സമ്മാനിച്ചു. ഒരേ സ്റ്റേഡിയത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലാണ് ഗില്ലും ഇടം നേടിയത്
ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡു പ്ലെസിസും ഒരേ സ്റ്റേഡിയത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുണ്ട്. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു നേട്ടം
ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ ഓവല്‍ അഡലെയ്ഡില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുണ്ട്
പാകിസ്ഥാന്‍ താരം ബാബര്‍ അസം കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്
ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ ഈ നേട്ടം കരസ്ഥമാക്കിയിരുന്നു
Next: ദ്രാവിഡ് മുതല്‍ പടിദാര്‍ വരെ; ആര്‍സിബിയെ ഇതുവരെ നയിച്ച ക്യാപ്റ്റന്മാര്‍