ദ്രാവിഡ് മുതൽ പടിദാർ വരെ; ആർസിബിയെ ഇതുവരെ നയിച്ച ക്യാപ്റ്റന്മാർ 

13 February 2025

ABDUL BASITH

മധ്യപ്രദേശ് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ രജത് പടിദാറാണ് ആർസിബിയുടെ പുതിയ ക്യാപ്റ്റൻ. ഇതുവരെ ആർസിബിയെ നയിച്ച താരങ്ങളെ പരിചയപ്പെടാം.

രജത് പടിദാർ

Image Credits:  Social Media

2008ലെ ആദ്യ സീസണിൽ രാഹുൽ ദ്രാവിഡാണ് ആർസിബിയെ നയിച്ചത്. സീസണിൽ 14 മത്സരങ്ങൾ നയിച്ച ദ്രാവിഡിന് നാല് മത്സരത്തിലേ വിജയിക്കാനായുള്ളൂ.

രാഹുൽ ദ്രാവിഡ്

അടുത്ത സീസണിൽ കെവിൻ പീറ്റേഴ്സൺ ടീം ക്യാപ്റ്റനായി. ആറ് മത്സരങ്ങളിൽ ടീമിനെ നയിച്ച പീറ്റേഴ്സണ് കീഴിൽ രണ്ട് കളിയാണ് ആർസിബി ജയിച്ചത്.

കെവിൻ പീറ്റേഴ്സൺ

അതേ സീസണിൽ അനിൽ കുംബ്ലെ ക്യാപ്റ്റനായി. 2009 - 2010 സീസണിലായി 35 മത്സരങ്ങളിൽ കുംബ്ലെ ടീമിനെ നയിച്ചു. ആദ്യ സീസണിൽ ടീം ഫൈനലിലുമെത്തി.

അനിൽ കുംബ്ലെ

2011 -12 സീസണിൽ ആർസിബിയെ നയിച്ച ഡാനിയൽ വെട്ടോറിയ്ക്ക് കീഴിൽ 28 മത്സരങ്ങളിൽ നിന്ന് 15 വിജയമാണ് ടീം കുറിച്ചത്. സീസണിൽ വീടും ടീം ഫൈനലിലെത്തി.

ഡാനിയൽ വെട്ടോറി

പിന്നെ വിരാട് കോലി ആർസിബി ക്യാപ്റ്റനായി. 2023 വരെ ടീമിനെ കോലി ടീമിനെ നയിച്ചു. 2016ൽ ടീം റണ്ണേഴ്സ് അപ്പായി. 143 മത്സരങ്ങളിൽ 66 എണ്ണമാണ് ടീം ജയിച്ചത്.

വിരാട് കോലി

കോലിയ്ക്ക് ശേഷം ഡുപ്ലെസി ടീം നായകനായി. 2024 വരെ 42 മത്സരങ്ങളിൽ നിന്ന് 21 തവണ ടീമിനെ വിജയിപ്പിക്കാൻ ഡുപ്ലെസിയ്ക്ക് സാധിച്ചു.

ഫാഫ് ഡുപ്ലെസി

Next : ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പ്രമുഖർ