ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാബേജ്. ഇത് കഴിക്കാൻ പലർക്കും മടിയാണെങ്കിലും ഇവയ്ക്ക് അത്ഭുതകരമായ ഗുണങ്ങൾ ഉണ്ട്. കാബേജിന്റെ ചില ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
കലോറി വളരെ കുറഞ്ഞതും ഫൈബർ കൂടുതലുമായ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
കാബേജ് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
കാബേജിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
കാബേജിലെ ല്യൂട്ടിൻ എന്ന സംയുക്തം കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെ നല്ലതാണ്.