03 March 2025
SHIJI MK
Freepik Images
ഇന്നത്തെ കാലത്ത് പലരും ഒരു നേരത്തെ ഭക്ഷണമായി കഴിക്കന്നത് ബിസ്‌ക്കറ്റുകളാണ്. തിരക്കുപിടിച്ച ജീവിതം തന്നെയാണ് അതിന് കാരണം.
എന്നാല്‍ ബിസ്‌ക്കറ്റ് പതിവായി കഴിക്കുന്ന പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബിസ്‌ക്കറ്റുകളും കുക്കികളും ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാവ് കുലിന്റെ ആരോഗ്യത്തെ ബാധിക്കും.
മൈദ മാവില്‍ മൈക്രോ, മാേ്രക ന്യൂടിയന്റുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇത് ശരീരഭാരം വര്‍ധിപ്പിക്കുക.ും രക്തത്തിലെ പഞ്ചാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.
കൂടാതെ ബിസ്‌ക്കറ്റില്‍ പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ബിസ്‌ക്കറ്റിലുള്ള ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പല്ലില്‍ കേടുപാടുകള്‍ ഉണ്ടാക്കും.
ഇവയ്‌ക്കെല്ലാം പുറമെ കടകളില്‍ നിന്ന് വാങ്ങിക്കുന്ന ബിസ്‌ക്കറ്റുകളില്‍ ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്‌സിയാനിസോള്‍, ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്‌സിടോളൂയിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഇവ മനുഷ്യ രക്തത്തിന് നല്ലതല്ല. ബിസ്‌ക്കറ്റിലുള്ള സോഡിയം ബെന്‍സോയേറ്റ് ഡിഎന്‍എ നാശത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ചര്‍മം തിളങ്ങാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍