ഏറെ പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ എന്ന ഘടകം രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഉച്ചഭക്ഷണത്തിന് മുമ്പ് ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
വയറിലെ അണുബാധകള്‍ ചെറുക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി നല്ലതാണ്.
കരളിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും വെളുത്തുള്ളി മികച്ചതാണ്.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി ഗുണം ചെയ്യും.
പതിവായി വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.