പുറമെയുളള ഭംഗി മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും സ്ട്രോബെറി മികച്ചതാണ്. ഏറെ പോഷകങ്ങൾ അടങ്ങിയ ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

സ്ട്രോബെറി

Image Courtesy: Freepik

സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള നാരുകൾ, ഫ്ലേവനോയ്ഡുകൾ, പൊട്ടാസ്യം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

സ്ട്രോബെറിയിലുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്തോസയാനിൻ പോലുള്ള സംയുക്തങ്ങളും സ്ട്രോബെറിയിൽ ഉണ്ട്.

തലച്ചോറിൻ്റെ ആരോഗ്യം

നല്ല കാഴ്ച നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

കാഴ്ച ശക്തി

നാരുകൾ കൂടുതലും കലോറി കുറവും അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ സഹായകമാണ്.

ശരീരഭാരം കുറയ്ക്കാൻ

സ്ട്രോബെറി കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കുടലിന്റെ ആരോഗ്യം

NEXT: നാരങ്ങാ വെള്ളത്തിൽ ജീരകം ചേർത്ത് കുടിക്കൂ