9 MARCH 2025
NEETHU VIJAYAN
ഏത് രീതിയിൽ കഴിച്ചാലും ആരോഗ്യ ഗുണമുള്ള ഒന്നാണ് നെല്ലിക്ക. പച്ചയ്ക്കും ഉപ്പിലിട്ടും ജ്യൂസാക്കിയും നെല്ലിക്ക കഴിക്കാം.
Image Credit: Freepik
കാത്സ്യം, ഫോസ്ഫറസ്, അയൺ, നാരുകൾ, വൈറ്റമിൻ സി എന്നിവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നേത്രരോഗങ്ങൾ, ഉദരസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.
മുടി കൊഴിച്ചിൽ കുറയ്ച്ച് മുടിയുടെ തിളക്കം, ബലം എന്നിവ വർദ്ധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് ഏറെ ഗുണം ചെയ്യും.
നെല്ലിക്ക ജ്യൂസിൽ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ വേണം നെല്ലിക്ക ജ്യൂസ് കഴിക്കാൻ. ഭക്ഷണ ശേഷം കുടിക്കുന്നത് നല്ലതല്ല.
ശരീരത്തിന് വേണ്ടാത്ത ഘടകങ്ങളെ പുറത്തു കളയാൻ നെല്ലിക്ക നല്ലതാണ്. എന്നാൽ അമിതമായാൽ വയറിളക്കത്തിന് കാരണമാകും.
Next: മുഖം സുന്ദരമാക്കാൻ ഓറഞ്ച് ഇങ്ങനെ ഉപയോഗിക്കൂ