06 March 2025
Sarika KP
മലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് ദിയ കൃഷ്ണ. തന്‍റെ ഓരോ വിശേഷങ്ങളും ദിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
Pic Credit: Instagram
ഇപ്പോഴിതാ അഞ്ചാം മാസത്തെ പൂജ ആഘോഷമാക്കുന്ന തിരക്കിലാണ് താരം.
രണ്ട് ദിവസമായി നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭർത്താവ് അശ്വിന്റെ വീട്ടുകാർ നടത്തിയ ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്
ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.
മഞ്ഞയും പിങ്കും നിറത്തിലുള്ള മടിസാർ സാരിയാണ് ദിയ ധരിച്ചത്. അശ്വിൻ തറ്റുടുത്താണ് എത്തിയത്.
രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർത്തയാണ് ധരിച്ചത്
ഗര്‍ഭിണിക്കും കുഞ്ഞിനും കണ്ണ് പെടാതിരിക്കാനും കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നും അശ്വിന്‍റെ അമ്മ പറഞ്ഞു.
Next: സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ?