22 FEBRUARY 2025
TV9 MALAYALAM
നിവിൻ പോളി നായകനായ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായ് പല്ലവി.
Pic Credit: Instagram
മുഖക്കുരുവും ചുവന്നു തുടുത്ത കവിളും ഇതോടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോൾ സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖതാരം നാഗ ചൈതന്യ.
ദിവസവും 5 ലിറ്റർ കരിക്കിൻ വെള്ളം കുടിക്കുമെന്നാണ് നാഗചൈതന്യ പറഞ്ഞത്.
അത്രയും ഇല്ലെങ്കിലും രണ്ട് ലിറ്റർ കുടിക്കാറുണ്ടെന്നാണ് സായ് പല്ലവി മറുപടി പറഞ്ഞത്
ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയപ്പോഴായിരുന്നു നാഗചൈതന്യയുടെ വെളിപ്പെടുത്തൽ.
ഇതാണല്ലേ താരത്തിന്റെ സൗന്ദര്യരഹസ്യം എന്നാണ് ആരാധകരുടെ ചോദ്യം.
ഇതൊന്നും കൂടാതെ ചില അടുക്കള വൈദ്യവും സായ് പല്ലവി സൗന്ദര്യം സംരക്ഷിക്കാനായി ഉപയോഗിക്കാറുണ്ട്.
Next: തന്റെ വാലന്റെെനെ പരിചയപ്പെടുത്തി നടി തൃഷ