പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പല്ലുകൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ കഴിയും. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യത്തിനായി ചെയ്യണ്ട ചില കാര്യങ്ങൾ നോക്കാം.

പല്ലുകളുടെ ആരോഗ്യം 

Image Courtesy: Freepik

ദിവസവും രാവിലെയും രാത്രിയും ബ്രഷ് ചെയ്ത് വായയും പല്ലുകളും വൃത്തിയാക്കണം.

പല്ലുതേക്കുക

പല്ലു തേച്ചുകഴിഞ്ഞാൽ രണ്ട് പല്ലുകള്‍ക്കിടയിലുള്ള ഇടം വൃത്തിയാകേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ ഫ്ലോസിംഗ്  ശീലമാക്കുക.

ഫ്ലോസിംഗ്

പുകവലി വായുടെയും പല്ലുകളുടെയും ആരോഗ്യത്തെ ഒരുപോലെ ദോഷകരമായി ബാധിക്കും. അതിനാൽ പുകവലി ഒഴിവാക്കുന്നതാണ് നല്ലത്.

പുകവലി 

ചായ, കാപ്പി, അല്ലെങ്കിൽ മധുരമുള്ള സ്നാക്സുകളെല്ലാം കഴിച്ചു കഴിഞ്ഞാൽ വായ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്നത് പതിവാക്കുക.

വായ കഴുകുക

പല്ലുകളുടെ ആരോഗ്യത്തിനായി ഡെന്‍റിസ്റ്റിന്‍റെ നിര്‍ദേശപ്രകാരം മൗത്ത്‍വാഷ് ഉപയോഗവും പതിവാക്കുക.

പാവയ്ക്ക

കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതും വളരെ പ്രധാനമാണ്.

ഡെന്റിസ്റ്റിനെ കാണുക

NEXT: കാലാവധി കഴിഞ്ഞ സോപ്പ് തേച്ചാല്‍ എന്ത് സംഭവിക്കും?