മാമ്പഴക്കാലമാണെന്ന് കരുതി വലിച്ച് വാരി കഴിക്കരുത്; ഒരു ദിവസം എത്ര.

 24 FEBRUARY 2025

NEETHU VIJAYAN

ഇനിയങ്ങോട്ട് മാമ്പഴത്തിൻ്റെ കാലമാണ്. റോഡരികിലും വീടുകളിലുമൊക്കെ ഇവ സുലഭമായി കിട്ടുകയും ചെയ്യും.

മാമ്പഴക്കാലം

Image Credit: Freepik

മാമ്പഴത്തിൽ വൈറ്റമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും പ്രകൃതിദത്ത പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുണ്ട്.

പോഷകസമ്പന്നം

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും തുടങ്ങി മാമ്പഴം കഴിച്ചാൽ ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുമുണ്ട്.

ഗുണം

എന്നാൽ മാമ്പഴത്തിനോടുള്ള ഇഷ്ടം കൂടി അമിതമായി കഴിച്ചാൽ പണി പാളും. മിതമായി കഴിക്കുന്നതാണ് നല്ലത്.

അമിതമായാൽ

 ഗ്ലൂക്കോസ് സ്‌പൈക്ക് നിയന്ത്രിക്കാൻ മാമ്പഴം മിതമായി കഴിക്കാനാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.

ഗ്ലൂക്കോസ്

അമിതമായി മാമ്പഴം കഴിച്ചാൽ ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നു. മിതമായ അളവിൽ മാത്രം കഴിക്കുക.

ശരീരഭാരം

നിങ്ങൾ ഒരു ദിവസം രണ്ടും മൂന്നും മാമ്പഴം കഴിക്കരുത്. ഒരു വലിയ മാമ്പഴത്തിൽ 202 കലോറിയോളം അടങ്ങിയിട്ടുണ്ട്.

ഒരു ദിവസം

Next:  ദേ മുന്തിരി ഇങ്ങനെയാണ് കഴുകേണ്ടത്