24 February 2025
SHIJI MK
Freepik Images
ചൂടുകാലം വന്നെത്തി അതുകൊണ്ട് തന്നെ മുന്തിരി വിപണിയും ഉണർന്നു.
മുന്തിരി ആരോഗ്യത്തിന് നല്ലതാണെങ്കിലും കഴുകാതെ കഴിക്കുന്നത് അത്ര നല്ലതല്ല.
പഴങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനി പ്രയോഗം നടത്തുന്നത് മുന്തിരിയിൽ ആണെന്നും പറയപ്പെടുന്നുണ്ട്.
മുന്തിരി കഴുകുന്ന വെള്ളത്തിൽ ഉപ്പും മഞ്ഞളും ഒരുവിധം എല്ലാവരും ഇടാറുണ്ട്.
ചെറു ചൂടുവെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് മുന്തിരി മുക്കി വെക്കുന്നത് നല്ലതാണ്.
എന്നാൽ ഇത്രയൊന്നും ചെയ്യേണ്ട ശുദ്ധമായ വെള്ളത്തിൽ മുന്തിരി കഴുകി എടുത്താൽ മതിയെന്നാണ് ചിലരുടെ അഭിപ്രായം.
ഓർഗാനിക് ആയിട്ടുള്ള പഴങ്ങൾ തിരഞ്ഞെടുക്കാനും നിർദ്ദേശിക്കുന്നുണ്ട് ചിലർ.
മുന്തിരി സൂക്ഷിച്ച് വെക്കണമെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ മുന്തിരി നന്നായി കഴുകി ഉണക്കേണ്ടതുണ്ട്.
മുന്തിരിയിൽ ഈർപ്പം ഉണ്ടാകുന്നത് പൂപ്പൽ വരുന്നതിന് കാരണമാകും.
ഈ രോഗമുള്ളവര്‍ പേരയ്ക്ക കഴിക്കരുത്