എയ്ഡ്സ്: മിത്തുകളും യാഥാർഥ്യവും

30 November 2024

TV9 Malayalam

എയ്ഡ്സ് രോ​ഗ ബാധിതരുടെ രക്തമുള്ള സിറിഞ്ചുകളെ പേടിച്ച് സിനിമ തീയറ്ററിലേക്ക് പോകാൻ പോലും ആളുകൾ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ധാരണകളെ എല്ലാം തച്ചുടച്ചാണ് അവരും സമൂഹത്തിന്റെ ഭാ​ഗമാണെന്ന് നാം ഉറക്കെ പറഞ്ഞത്. 

എയ്ഡ്സ്

Pic Credit: Getty Images

അടുത്ത് ഇരുന്നാലോ ഒരേ കട്ടിലിൽ കിടന്നാലോ ഹസ്തദാനം ചെയ്താലോ എയ്ഡ്സ് പകരില്ല.

ഹസ്തദാനം

എച്ച്ഐവി രോ​ഗ ബാധിതരുടെ മൂത്രം, വിയർപ്പ്, മൂക്കിലെ ശ്ലേഷ്മം, കണ്ണീർ, മലം എന്നിവ ശരീരത്തിൽ പറ്റിയാലും എയ്ഡ്സ് പിടിപെടില്ല. 

വിയർപ്പ്

വായുവിൽ എച്ച്ഐവി അണുബാധ നിലനിൽക്കില്ല. രോഗ ബാധിതരുടെ ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴിയും രോഗം പടരില്ല.

വായു

നീന്തൽക്കുളം, കുളിമുറികൾ എന്നിവ വഴിയോ ടോയ്‌ലറ്റ് സീറ്റുകൾ, വാതിൽപ്പടി, ടവൽ, തോർത്ത് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലൂടെയോ അണുബാധ ശരീരത്തിൽ പ്രവേശിക്കില്ല.

അണുബാധ

സാധാരണ ചുംബനം അപകടമുണ്ടാക്കുന്നില്ലെങ്കിലും വായിൽ മുറിവുകളോ മോണയിൽ നിന്ന് രക്തസ്രാവമോ ഉള്ളപ്പോൾ ചുംബിക്കുന്നത് അപകടകരമാണ്. 

ചുംബനം

Next: ടാറ്റു അടിച്ചാൽ എച്ച്ഐവി അണുബാധ ഉണ്ടാകുമോ?