ക്യാൻസറിനെ പ്രതിരോധിക്കാൻ എളുപ്പം; ഇവ കഴിച്ചോളൂ

04 JULY 2024

Aswathy Balachandran 

ഭക്ഷണം കഴിച്ച് രോ​ഗമകറ്റാം... ഈ സിദ്ധാന്തമാണ് പണ്ട് മനുഷ്യൻ പ്രയോ​ഗിച്ചിരുന്നത്. ചില ഭക്ഷണം നമ്മെ രോ​ഗത്തിൽ നിന്ന് അകറ്റുന്നു. ഇത്തരത്തിൽ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണമേത് എന്ന് നോക്കാം. 

ഭക്ഷണം

വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി

കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കും. ഈ ആന്റിഓക്സിഡന്റ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കാൻസർ വരാതെ തടയുകയും ചെയ്യും.

കാരറ്റ്

മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്.

മഞ്ഞൾ

ശ്വാസകോശം, പ്രോസ്റ്റേറ്റ്, ഫാരിൻക്സ്, ലാരിൻക്സ്, മലാശയം, സ്തനം, സെർവിക്സ്, അണ്ഡാശയം, വായ എന്നിവിടങ്ങളിലെ അർബുദം തടയാൻ ഫലപ്രദം. ദിവസവും ഒന്നോ രണ്ടോ തക്കാളി കഴിക്കാം.

തക്കാളി

ഓറഞ്ച്, ചെറുനാരങ്ങ ഇവയെല്ലാം ജീവകം സി എന്ന ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതാണ്. ഇവയിൽ അർബുദം പ്രതിരോധിക്കുന്ന പോളിമീഥോക്സി ഫ്ലേവോണുകൾ അടങ്ങിയിട്ടുണ്ട്

ഓറഞ്ച്

കോളോറെക്ടൽ കാൻസർ തടയാൻ സഹായിക്കുന്നു. ആപ്പിളിലടങ്ങിയ വൈറ്റമിനുകളും ഫിനോളിക് സംയുക്തങ്ങളും നിരവധി രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

ആപ്പിൾ

Next: മുന്തിരി വൈനിന് കയ്പ്പാണെന്ന് ആരാ പറഞ്ഞത്...; ധൈര്യമായി കഴിച്ചോളൂ ​ഗുണങ്ങളേറെ