10 February 2025
Sarika KP
ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു നട്സാണ് ബദാം. ഇത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
Pic Credit: Instagram
ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ബദാം കഴിക്കുന്നത് നല്ലതാണ്.
ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ബദാം കഴിക്കരുത്. ഇങ്ങനെ കഴിക്കുന്നത് മൂലം ബദാമിന്‍റെ ഗുണങ്ങള്‍ ലഭിക്കണമെന്നില്ല.
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും ബദാം കഴിക്കരുത്. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും കാരണമാകും.
സോയാ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ബദാം കഴിക്കുന്നത് കാത്സ്യം, അയേണ്‍ തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസപ്പെടുത്തും.
Next: എള്ള് കഴിക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല