നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതുൾപ്പടെ ധാരാളം ആരോഗ്യ ഗുണങ്ങൾ ഇവയ്ക്ക് ഉണ്ട്. അതിനാൽ നാരുകൾ അടങ്ങിയ ചില പച്ചക്കറികൾ നോക്കാം.
Image Courtesy: Freepik
നാരുകൾ കൊണ്ട് സമ്പുഷ്ടമായ പച്ചക്കറികളുടെ പട്ടികയിൽ ആദ്യം ഉള്ളത് ബ്രൊക്കോളി ആണ്. ഇത് ദഹനം മെച്ചപ്പെടുത്താൻ മികച്ചതാണ്.
ധാരാളം ഫൈബർ അടങ്ങിയ മറ്റൊരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇവ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്.
നാരുകൾ കൊണ്ട് സമ്പുഷ്ടമായ ചീര ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഫൈബർ ധാരാളം അടങ്ങിയ ഗ്രീൻ പീസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
നാരുകളുടെ മറ്റൊരു മികച്ച ഉറവിടമായ മധുരക്കിഴങ്ങ് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
നാരുകളുടെ മികച്ച ഉറവിടമായ ക്യാരറ്റ് കഴിക്കുന്നതും വളരെ നല്ലതാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം.