7 FEBRUARY 2025
NEETHU VIJAYAN
ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയ അടങ്ങിയ പോഷകസമൃദ്ധമായ ഒന്നാണ് കറുത്ത മുന്തിരി.
Image Credit: Freepik
കറുത്ത മുന്തിരിയിൽ റെസ്‌വെറാട്രോൾ ഉണ്ട്. ഇവ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു.
കറുത്ത മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
കറുത്ത മുന്തിരിയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇവയിലെ നാരുകളുടെ അളവ് കൊളസ്‌ട്രോൾ കുറയ്ക്കുന്നു.
കറുത്ത മുന്തിരിയിലെ റെസ്‌വെറാട്രോൾ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾക്കും സാധ്യത കുറയ്ക്കുന്നു.
കറുത്ത മുന്തിരിയിലെ വൈറ്റമിൻ സിയുടെ അളവ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും നല്ലതാണ്.
Next: ഇഞ്ചിക്ക് ഇത്രെയേറെ ഗുണങ്ങളോ?