18 February 2025
TV9 MALAYALAM
നല്ല ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ ഉപ്പ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, ചില ഭക്ഷണങ്ങൾ വഴിയും അമിതമായ ഉപ്പ് നിയന്ത്രിക്കാം അവ ഏതൊക്കെയെന്ന് നോക്കാം
Pic Credit: Freepik
ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിലെ അധിക ഉപ്പ് ലഘൂകരിക്കാനും സഹായിക്കുന്നു. ഇവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്
Pic Credit: Freepik
പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ് പഴങ്ങൾ, ഇത് അധിക ഉപ്പിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. വാഴപ്പഴം, ഓറഞ്ച്, അവോക്കാഡോ എന്നിവയിൽ പൊട്ടാസ്യം കൂടുതലാണ്
Pic Credit: Freepik
ക്വിനോവ, ബ്രൗൺ റൈസ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ സമീകൃതാഹാരം നിലനിർത്താൻ മികച്ചതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉപ്പ് ചേർക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും സഹായിക്കും
Pic Credit: Freepik
തുളസി, മല്ലിയില, കുരുമുളക്, മഞ്ഞൾ, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഉപ്പ് കുറയ്ക്കും നിങ്ങളുടെ ഭക്ഷണം കൂടുതൽ രുചികരമാക്കും
Pic Credit: Freepik
രക്തസമ്മർദ്ദം കുറയ്ക്കാനും സോഡിയത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നതാണ് വെളുത്തുള്ളി. അധിക ഉപ്പിന്റെ ഫലങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന അല്ലിസിൻ പോലുള്ള സംയുക്തങ്ങൾ ഇതിലുണ്ട്
Pic Credit: Freepik
ബദാം, അണ്ടിപ്പരിപ്പ്, ചിയ സീഡുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയുൾപ്പെടെയുള്ള വിത്തുകളും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടങ്ങളാണ്, ഇവ രണ്ടും സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കും.
Pic Credit: Freepik
Next: ഏത് തരം മുട്ടയാണ് കഴിക്കാൻ ബെസ്റ്റ്