ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി ഭക്ഷണത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI/Freepik
മത്തി, സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ ഉറവിടമായ ഇലക്കറികള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളിലുള്ള ആന്‍റി ഓക്സിഡന്‍റുകളും നാരുകളും ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്ടമായ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്.
ലൈക്കോപ്പിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
നാരുകളും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.