ഉടൻ പുറത്തിറങ്ങുന്ന പിക്സൽ 9 ഫോണുകളിലെ ഗൂഗിൾ എഐ സൗകര്യങ്ങൾ

03 July 2024

ഗൂഗിൾ പിക്സൽ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഗൂഗിൾ പിക്സൽ 9 പുറത്തിറങ്ങാനൊരുങ്ങുകയാണ്. ക്യാമറയും പ്യുവർ ആൻഡ്രോയ്ഡ് എക്സ്പീരിയൻസും നൽകുന്ന മികച്ച പ്രീമിയം ഫോണുകളാണ് പിക്സൽ ഫോണുകൾ.

ഗൂഗിൾ പിക്സൽ 9

ഇക്കൊല്ലം ഓഗസ്റ്റ് 13ന് റിലീസ് തീരുമാനിച്ചിരിക്കുന്ന പിക്സൽ 9 ഫോണിൽ ഗൂഗിളിൻ്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിൾ എഐ

ഗ്രൂപ്പ് ഫോട്ടോകളിലെ ആഡ് മീ ഓപ്ഷൻ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും പിക്സൽ 9ൽ കുറച്ചുകൂടി കൃത്യതയോടെ ഇത് ചെയ്യാനാവും. ഗ്രൂപ്പ് ഫോട്ടോയിൽ ഓരോരുത്തരുടെയും നല്ല ചിത്രങ്ങൾ ചേർത്തുവെക്കാമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

ആഡ് മീ

ഇതും ആഡ് മീ പോലെ ഒരു സംവിധാനം തന്നെയാണ്. പല ചിത്രങ്ങളെടുക്കുമ്പോൾ അതിൽ ഏറ്റവും നല്ല ചിത്രം ഏതെന്ന് എളുപ്പത്തിൽ കണ്ടെത്താനാവും. പിക്സൽ 8ൽ വന്നതിൻ്റെ അപ്ഗ്രേഡഡ് വേർഷൻ പിക്സൽ 9ൽ കാണാം.

ബെസ്റ്റ് ടേക്ക്

ചിത്രങ്ങളിൽ വേഗത്തിൽ ഇമോജികൾ ക്രിയേറ്റ് ചെയ്യാൻ കഴിയുന്നതാണ് ഫോട്ടോമോജി. ഈ ഇമോജികൾ ഗൂഗിൾ മെസേജ് ആപ്പിലടക്കം ഉപയോഗിക്കാനാവും.

ഫോട്ടോമോജി

ഗൂഗിളിൻ്റെ എഐ ടൂളായ ജെമിനിയുടെ സേവനം പിക്സൽ ഫോണുകളിൽ ലഭിക്കും. പിക്സലിലെ ബിൽറ്റ് ഇൻ എഐ അസിസ്റ്റൻ്റ് ആവും ജെമിനി.

ജെമിനി

സാംസങ് അവതരിപ്പിച്ച സർക്കിൾ ടു സെർച്ച് പുതിയ പിക്സൽ ഫോണിലുമുണ്ടാവും. ഒരു വിഡിയോയിലോ ചിത്രത്തിലോ സർക്കിൾ ചെയ്ത് അത് സെർച്ച് ചെയ്യാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.

സർക്കിൾ ടു സെർച്ച്