ഗ്രീൻപീസ് അമിതമായി കഴിക്കരുത്;  കാരണം ഇതാണ്  

27 FEBRUARY 2025

NEETHU VIJAYAN

നമ്മുടെ അടുക്കളയിലെ പ്രധാന ധാന്യങ്ങളിൽ ഒന്നാണ് ഗ്രീൻപീസ്. ഇവ ചേർത്ത കറികൾ ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയങ്കരമാണ്.

ഗ്രീൻപീസ്

Image Credit: Freepik

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ധാരാളം അടങ്ങിയ ഒന്നാണ് ഗ്രീൻപീസ്.

പോഷകസമ്പന്നം

അയൺ, ഫോസ്ഫറസ്, പൊട്ടാസ്യം, വൈറ്റമിൻ കെ, എ, ഇ എന്നിവയെല്ലാം ഗ്രീൻപീസിൽ അടങ്ങിയിട്ടുണ്ട്.

വൈറ്റമിനുകൾ

കണ്ണിനും ഹൃദയാരോ​ഗ്യത്തിനുമെല്ലാം നല്ലതാണ്. എന്നാൽ ​ഗ്രീൻപീസ് അമിതമായി കഴിച്ചാൽ ദോഷം ചെയ്യും.

അമിതമായാൽ

നാരുകൾ കൂടുതലുണ്ടെങ്കിലും അമിതമായാൽ ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.

വയറുവേദന

ഇതിൽ ലെക്റ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായാൽ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ദഹനവ്യവസ്ഥ

ഗ്രീൻ പീസ് ഏറെ കഴിക്കുന്നവരിൽ ശരീരത്തിൽ അധിക കലോറിയും കാർബോഹൈഡ്രേറ്റും ഉണ്ടാക്കുകയും, ഇത് ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യും.

ശരീരഭാരം

Next: ഓറഞ്ച് അങ്ങനെ എപ്പോഴും കഴിക്കരുത്; സമയമുണ്ട്‌