26 February 2025
SHIJI MK
Freepik Images
ആരോഗ്യത്തിന് ഏറെ നല്ലതാണ് ഓറഞ്ച്. കൂടാതെ ചര്‍മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ഓറഞ്ച് സഹായിക്കും.
ഓറഞ്ച് കഴിക്കുന്നതിന് ചില സമയങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം ഓറഞ്ച് കഴിക്കരുതെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.
ഓറഞ്ച് കഴിക്കുന്നതിന് പ്രത്യേക സമയം പാലിച്ചില്ലെങ്കില്‍ ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.
മാത്രമല്ല ഓറഞ്ചിനൊപ്പം പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, ഇറച്ചി എന്നിവ കഴിക്കുന്നതും നല്ലതല്ല.
കൂടാതെ ഭക്ഷണത്തിന് ശേഷം സ്ഥിരമായി സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകും.
ഉച്ചഭക്ഷണത്തോടൊപ്പമോ അല്ലെങ്കില്‍ അത്താഴത്തോടൊപ്പമോ സിട്രസ് പഴങ്ങള്‍ കഴിച്ചാല്‍ വിഷാംശം ഉണ്ടാകും.
വിഷാംശം രൂപപ്പെടുന്നതോടെ ദഹനം മന്ദഗതിയിലാകുകയും കട്ടി കൂടിയ ഭക്ഷണങ്ങള്‍ ദഹിക്കുന്നത് വരെ പഴങ്ങള്‍ വയറില്‍ കിടക്കുകയും ചെയ്യും.
സിട്രസ് പഴങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് നല്ലതാണ്. ഇത് പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
ഈ രോഗമുള്ളവര്‍ പേരയ്ക്ക കഴിക്കരുത്