01 March 2025

SHIJI MK

തണ്ണിമത്തന്‍ ജ്യൂസ് ശരീരത്തിന് നല്ലതോ?

Freepik Images

തണ്ണിമത്തന്‍ കാലമാണിത്. ഇപ്പോള്‍ എല്ലായിടത്തും സുലഭമായി തണ്ണിമത്തന്‍ ലഭിക്കും.

തണ്ണിമത്തന്‍

വൈറ്റമിന്‍, ഫൈബര്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കലവറയായ തണ്ണിമത്തനില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍

മാത്രമല്ല ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജലീകരണം തടയുന്നതിനും തണ്ണിമത്തന്‍ സഹായിക്കും.

നിര്‍ജലീകരണം

തണ്ണിമത്തനില്‍ അടങ്ങിയ വൈറ്റമിന്‍ സി കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

ചര്‍മം

തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതിന് പ്രത്യേക സമയമുണ്ട്. രാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞ കുടിക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ നിങ്ങള്‍ തണ്ണിമത്തന്‍ ജ്യൂസ് കടിച്ചാല്‍ അതിലെ പോഷകങ്ങള്‍ അതിവേഗം ശരീരം ആഗിരണം ചെയ്യുന്നു.

സമയം

കൂടാതെ പേശിവേദന അകറ്റുന്നതിനും തണ്ണിമത്തന്‍ നല്ലതാണ്. വ്യായാമത്തിന് ശേഷമോ മുമ്പോ കുടിക്കാവുന്നതാണ്.

പേശിവേദന

തണ്ണിമത്തന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന പഞ്ചസാര രക്തത്തിലെ ഷുഗറിന്റെ അളവ് വര്‍ധിപ്പിക്കുന്നു.

പഞ്ചസാര

തണ്ണിമത്തന്‍ എല്ലാവര്‍ക്കും അനുയോജ്യമല്ല. പ്രമേഹം, ബ്ലഡ് ഷുഗര്‍ കുറവ്, ചര്‍മ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഉള്ളവര്‍ തണ്ണിമത്തന്‍ ഒഴിവാക്കുക.

വേണ്ട

തേങ്ങയ്ക്ക് ഇത്രയേറെ ഗുണങ്ങളോ

NEXT