01 February 2025
SHIJI MK
Freepik Images
ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കുന്നതിനായി പല വഴികള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍.
ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനായി ഏലയ്ക്ക വെള്ളം ഉപയോഗിക്കാവുന്നതാണ്.
മാത്രമല്ല ധാരാളം ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ഏലയ്ക്ക ചര്‍മ്മത്തിന്റെ ആരോഗ്യവും നിറവും മെച്ചപ്പെടുത്തുന്നു.
വീക്കം, മുഖക്കുരു, ചുവപ്പ്, ചൊറിച്ചില്‍ തുടങ്ങിയ അവസ്ഥകളെ അകറ്റാനും ഏലയ്ക്ക് നല്ലതാണ്.
ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതും ഏലയ്ക്ക് വെള്ളം സഹായിക്കും.
രക്തയോട്ടം വര്‍ധിക്കുന്നത് വഴി ചര്‍മ്മ കോശങ്ങളിലേക്ക് ഓക്‌സിജന്‍ വേഗത്തിലെത്തുന്നത് ഇത് എപ്പോഴും യുവത്വത്തോടെ ഇരിക്കാന്‍ സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഏലയ്ക്ക മികച്ചതാണ്. ഏലയ്ക്കയിലുള്ള ഡൈയൂററ്റിക് ഗുണങ്ങള്‍ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു.
വൈറ്റമിന്‍ എ,സി, പോളിഫിനോള്‍സ് എന്നിവയ് നല്‍കുന്നതോടൊപ്പം മുഖത്തെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനും ഏലയ്ക്ക് നല്ലതാണ്.
നെയ്യ് ചേര്‍ത്ത വെള്ളം കുടിക്കൂ; ഒരുപാടുണ്ട് ഗുണങ്ങള്‍