ദെെനംദിന ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് കൊളാജൻ ഉൽപാദതനം വർധിപ്പിച്ച് തിളക്കമാർന്നതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റ് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ സി, ഇരുമ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
ബീറ്ററൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകളിൽ നിന്നുള്ള നൈട്രിക് ഓക്സൈഡ് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഫൈബറും ബീറ്റൈനും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കലോറി കുറഞ്ഞതും നാരുകൾ കൂടുതലുമായ ബീറ്റ്‌റൂട്ട് വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.