നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇവ പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
ധാരാളം വിറ്റാമിന്‍ സി അടങ്ങിയ പാവയ്ക്കാ ജ്യൂസ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ മികച്ചതാണ്.
പതിവായി പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകളുടെ ഉറവിടമായ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
കലോറി കുറവും ഫൈബര്‍ കൂടുതലും അടങ്ങിയ പാവയ്ക്കാ ജ്യൂസ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഓപ്‌ഷനാണ്.
വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ പാവയ്ക്കാ ജ്യൂസ് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കി കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും പാവയ്ക്ക സഹായിക്കും.