പോഷകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. ഇത് പാലിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് വിദഗ്ധർ പറയുന്നു. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഈന്തപ്പഴം

Image Courtesy: Freepik

ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ വളരെ നല്ലതാണ്.

ഊര്‍ജം ലഭിക്കും

അയേൺ ധാരാളം അടങ്ങിയ ഈന്തപഴം പാലിൽ കുതിർത്ത് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.

വിളര്‍ച്ച തടയാൻ

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമായ ഈന്തപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

കാത്സ്യത്തിന്റെ ഉറവിടമായ പാലില്‍ കുതിര്‍ത്ത് ഈന്തപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

എല്ലുകളുടെ ആരോഗ്യത്തിന്

ഫൈബർ ധാരാളം അടങ്ങിയ ഈന്തപഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത്  കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം 

NEXT: ഉണക്ക അത്തിപ്പഴം കുതിർത്ത വെള്ളം കുടിച്ചാൽ?