പോഷകങ്ങളുടെ കലവറയാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

തുളസി

Image Courtesy: : Pinterest

തുളസി വെള്ളത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി 

തുളസി വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താൻ

തുളസി ഇലകളിൽ അടങ്ങിയിട്ടുള്ള അഡാപ്റ്റോജനുകൾ മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

സ്ട്രെസ് കുറയ്ക്കാൻ

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

ജലദോഷം, ചുമ തടയാൻ

തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിന് നല്ലതാണ്.

മോണയുടെ ആരോഗ്യം

തുളസി വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും സഹായിക്കും.

ഹൃദയരോഗ്യം

NEXT: പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ