ദിവസവും ഒരു വാഴപ്പഴം! അതിൻ്റെ ​ഗുണമൊന്ന് വേറെതന്നെ

22 FEBRUARY 2025

NEETHU VIJAYAN

വിട്ടിലെ തൊടിയിൽ ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. ദിവസവും ഒരു പഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് നൽകുന്നത്.

വാഴപ്പഴം

Image Credit: Freepik

ധാതുക്കളും നാരുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

രോ​ഗങ്ങളെ

വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതാക്കുന്നു.

മലബന്ധം

പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, വൈറ്റമിൻ ബി 6 എന്നിവ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.

പ്രതിരോധം

വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും എല്ലുകളുടെ ബലം ശക്തിപ്പെടുത്തുന്നു. വാഴപ്പഴത്തിൽ കൊഴുപ്പ് കുറവാണ്.

എല്ലുകൾക്ക്

ഇതിലെ സംയുക്തങ്ങൾ സ്തനാർബുദം, സെർവിക്കൽ, വൻകുടൽ, അന്നനാളം, പ്രോസ്റ്റേറ്റ്, ത്വക്ക് അർബുദങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. 

അർബുദം

Next:  ഈ രോ​ഗമുള്ളവർ പേരയ്ക്ക കഴിക്കരുത്! കാരണം