ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്കയിൽ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത്, പ്രത്യേകിച്ചും വേനൽകാലത്ത് ഏറെ നല്ലതാണ്. വെള്ളരിക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.

വെള്ളരിക്ക

വെള്ളരിക്കയിൽ ജലാംശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന് മാത്രമല്ല വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും വളരെ നല്ലതാണ്.

ജലാംശം

വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകൾ ധാതുക്കൾ എന്നിവ അടങ്ങിയ വെള്ളരിക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ്.

രോഗ പ്രതിരോധശേഷി

നാരുകളാൽ സമ്പന്നമാണ് വെള്ളരിക്ക. ഇത് പതിവായി കഴിക്കുന്നത്  നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

വെള്ളരിക്ക പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന പച്ചക്കറിയാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ വെള്ളരിക്ക സഹായിക്കും.

പ്രമേഹരോഗികൾക്കും കഴിക്കാം

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

രക്തസമ്മർദ്ദം കുറയ്ക്കാൻ 

വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്താനും വളരെ നല്ലതാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ ആണ് ഇതിന് സഹായിക്കുന്നത്.

എല്ലുകളുടെ ആരോഗ്യം

കലോറി വളരെ കുറഞ്ഞ, നാരുകൾ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കുകയും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും, അതുവഴി വണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു